Saturday, August 31, 2024
HomeAATINGALകേരളാ സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കെഴ്സ് യൂണിയൻ ആധാരമെഴുത്ത് സംഘടന നിവേദനം നൽകി.

കേരളാ സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കെഴ്സ് യൂണിയൻ ആധാരമെഴുത്ത് സംഘടന നിവേദനം നൽകി.

കേരളാ സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കെഴ്സ് യൂണിയൻ ആധാരമെഴുത്ത് സംഘടന നിവേദനം നൽകി. ആധാരം എഴുത്ത് മേഘലയിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ പരിഷ്ക്കാരങ്ങൾ -ടെമ്പ്ളേറ്റ് മോഡൽ പരിഷ്ക്കാരം കാരണം തൊഴിൽ മേഘലയിൽ പ്രതിസന്ധിയിലാകുന്ന തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്നും, പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് സി.പിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് യൂണിയൻ സംസ്ഥാന പ്രസിഡൻൻ്റ് അഡ്വ.ബി.സത്യൻ്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. യൂണിയൻ നേതാക്കളായ കരകുളം ബാബു, ഫിറോസ് മലപ്പുറം,രാജേഷ് പനയൂർ, തിരുവല്ലം മധു, നെടുമങ്ങാട് അനിൽ എന്നിവർ പങ്കെടുത്തു.സി.ഐ ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ഒപ്പമുണ്ടായിരുന്നു. ഗൃഹ സന്ദർശനത്തിൻ്റെ ഭാഗമായി ആറ്റിങ്ങൽ എത്തിയതായിരുന്നു എം.വി ഗോവിന്ദൻ. പ്രശന പരിഹാരത്തിനായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി അഡ്വ ബി.സത്യൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES