‘ദി കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം.
ഇതു സംബന്ധിച്ച കാര്യം ദൂരദർശൻ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് സിനിമാ സംപ്രേക്ഷണത്തെ കുറിച്ച് ദൂരദര്ശന് കുറിച്ചിരിക്കുന്നത്.