മത്സ്യത്തൊഴിലാളി സംഘടനകളുടെ എതിർപ്പ് ഫലം കണ്ടു. ഇതേതുടർന്ന് മുതലപ്പൊഴി അടച്ചിടില്ലെന്ന് സംസ്ഥാന സർക്കാർ
സർക്കാർ തീരുമാനം കൈകൊണ്ടു.
മത്സ്യത്തൊഴിലാളി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും ശക്തമായ എതിർപ്പിനെതുടർന്നാണ് ഹാർബർ പൂട്ടിയിടാനുള്ള സർക്കാർ തീരുമാനത്തിൽനിന്നുള്ള പിന്മാറ്റത്തിന് കാരണം.
കൂടാതെ, യുദ്ധകാല അടിസ്ഥാനത്തിൽ ഡ്രജിങ് പൂർത്തിയാക്കാൻ മന്ത്രി തല ഉപസമിതി അദാനി ഗ്രൂപ്പിന് നിർദ്ദേശം നൽകി., മുതലപ്പൊഴിയിൽ അടിയന്തരമായി മണൽ നീക്കം ചെയ്യാൻ അദാനി ഗ്രൂപ്പിന് മന്ത്രി തല ഉപസമിതി നിർദ്ദേശം നൽകിയതായും, അടുത്ത നാല് ദിവസത്തിനുള്ളിൽ മണൽ നീക്കുന്നതും പാറകൾ നീക്കം ച്ചെയുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും തീരുമാനം എടുത്തിട്ടുണ്ട്.
കൂടാതെ 30 മുങ്ങൽ വിദഗ്ദരെ മേഖലയിൽ 24 മണിക്കുർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിന്യസിക്കും. 6 ഹൈമാക്സ് ലൈറ്റുകൾ സ്ഥാപിക്കും.റെസ്ക്യൂ ഓപ്പറേഷനു വേണ്ടിയും 3 ബോട്ടുകൾ അനുവദിക്കുകയും, കൃതൃമ സാൻഡ് ബൈപ്പാസിനായി 11 കോടി രൂപ അനുവദിച്ചതായും മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫിഷിംഗ് ഹാർബർ അടച്ചിടുന്ന തീരുമാനത്തിനെ മത്സ്യത്തിഴിലാളി സംഘടനകൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. .ഡിസംബറിൽ വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുമെന്നും ഈ റിപ്പോർട്ടിന് അനുസരിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രിമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

