Thursday, August 29, 2024
HomeAATINGALമണമ്പൂർ ആയാംങ്കോണം അപകടത്തിൽ പൊലിഞ്ഞ വിദ്യാർഥിനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

മണമ്പൂർ ആയാംങ്കോണം അപകടത്തിൽ പൊലിഞ്ഞ വിദ്യാർഥിനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

ആയാംകോണം അപകടത്തിൽ പൊലിഞ്ഞ വിദ്യാർഥിനിക്ക് അന്ത്യാഞ്ജലി. ആറ്റിങ്ങൽ മാമം ശ്രീ സരസ്സിൽ വിജയകുമാറിൻ്റെയും മഞ്ജുവിൻ്റെയും മകൾ കെ.ടി.സി.ടി ആർട്സ് കോളജിലെ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആയിരുന്നു ശ്രേഷ്ഠ എം. വിജയ്ക്ക് ആണ് വിട നൽകിയത്.

കോളേജിലും വീട്ടിലും ആയി നടന്ന പൊതു ദർശനങ്ങളിൽ അവസാനമായി ഒരു നോക്ക് കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കുവാനും ആയിരങ്ങൾ എത്തി ചേർന്നു. പന്ത്രണ്ടരയോടെ കല്ലമ്പലം ആഴാംകോണം കെ.ടി.സി.ടി ആർട്സ് കോളജിൽ എത്തിക്കുകയും അവിടെ പൊതു ദർശനത്തിന് വെക്കുകയും ചെയ്തു. സഹപാഠികളും അധ്യാപകരും കെ.ടി.സി.ടി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉൾപെടെ നൂറു കണക്കിന് ആൾക്കാർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഉച്ചക്ക് ഒരു മണിയോടെ ശ്രേഷ്ഠയും കുടുംബവും നിലവിൽ താമസിക്കുന്ന കൊരാണി പുണർതം വീട്ടിൽ എത്തിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപെടെ വലിയൊരു ജനാവലി ഇവിടെ സന്നിഹിതരായിരുന്നു. പഠനം കഴിഞ്ഞ് വരുന്ന മകളെയും കാത്തിരുന്ന അമ്മയുടെ നിലവിളികളും കണ്ണീരും കൊണ്ട് ഈ വീട് നിറഞ്ഞു. രണ്ടു മണിയോടെ വീട്ട് വളപ്പിൽ സംസ്കരിച്ചു. ഒ.എസ്.അംബിക എം.എൽ.എ, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മനൊന്മണി, വൈസ് പ്രസിഡൻ്റ് അഡ്വ. ആർ.ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പ്രതിപക്ഷ നേതാവ് എ.എസ്.ശ്രീകണ്ഠൻ, തുടങ്ങിയവരും ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES