Saturday, August 24, 2024
HomeANCHUTHENGUഇന്ന് അഞ്ചുതെങ്ങിന്റെ സ്വന്തം പത്രം സ്വദേശാഭിമാനിയുടെ പത്രാധിപൻ രാമകൃഷ്ണപിള്ളയുടെ 107 മത് ചർമവാർഷിക ദിനം.

ഇന്ന് അഞ്ചുതെങ്ങിന്റെ സ്വന്തം പത്രം സ്വദേശാഭിമാനിയുടെ പത്രാധിപൻ രാമകൃഷ്ണപിള്ളയുടെ 107 മത് ചർമവാർഷിക ദിനം.

അഞ്ചുതെങ്ങിന്റെ സ്വന്തം പത്രമായ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപൻ രാമകൃഷ്ണപ്പിള്ളയുടെ 107 മത് ചരമവാർഷിക ദിനം.

1905-ൽ ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. അഞ്ചുതെങ്ങിലായിരുന്നു പ്രസ്സും പത്രവും തുടക്കം കൊണ്ടത്. അഞ്ചുതെങ് കായിക്കര ഇറങ്ങുകടവിനു സമീപത്തായിരുന്നു ആ സ്ഥാപനം. വിദേശ വാർത്തകൾക്കുവേണ്ടി റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി ബന്ധം വെച്ച ആദ്യത്തെ മലയാളപത്രം അഞ്ചുതെങ്ങിന്റെ സ്വന്തം പത്രം എന്ന് വിശേഷിപ്പിയ്ക്കുവാൻ കഴിയുന്ന ” സ്വദേശാഭിമാനി ” പത്രമായിരുന്നു.

1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു. ശേഷമാണ്
കേരള ദർപ്പണം, കേരള പഞ്ചിക, മലയാളി,കേരളൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്ന രാമകൃഷ്ണപ്പിള്ളയെ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് അബ്ദുൾ ഖാദർ മൗലവി ക്ഷണിക്കുന്നത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു.

തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുർനയങ്ങൾക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകൾ എഴുതി. നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.

1910 പത്രം നിരോധിക്കുകയും പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി.
1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. 1910 സെപ്റ്റംബർ 26 ന്‌ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.

” ഭയകൗടില്ല്യ ലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ ”
ഇതായിരുന്നു സ്വദേശാഭിമാനിയുടെ ആപ്തവാക്യം.

ധീര രാമകൃഷ്ണപിള്ളയ്ക്ക്
അഞ്ചുതെങ്ങ് 👁️‍🗨️ വാർത്തകളുടെ ഓർമ്മപൂക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES