അഞ്ചുതെങ്ങ് നെടുങ്ങണ്ട മലവിളയിൽ പത്തോളം നായ്കുട്ടികളെ ചാക്കിൽ കെട്ടി പൊട്ടക്കിണറ്റിൽതള്ളിയാതായ് ആക്ഷേപം. ഇന്നലെ ഉച്ചയോടെയാണ് സംഭവം നെടുങ്ങണ്ട മലവിള വാട്ടർടാങ്കിന് സമീപത്തെ പൊട്ടക്കിണറ്റിലാണ് പ്രസവിച്ച് ദിവസങ്ങൾ മാത്രമുള്ള നായ്ക്കുട്ടികളെ പ്ലാസ്റ്റിക് ചാക്കിലാക്കി തള്ളിയത്.
നിലവിൽ പാഴ്ചെടികളാലും മാലിന്യത്താലും നിറഞ്ഞ അവസ്ഥയിലുള്ള അൻപത് അടിയിലേറെ താഴ്ചയുള്ള പൊതു കിണറിലെയ്ക്കാണ്
പാലുകുടി മാറാത്ത നായ്കുട്ടികളെ ജീവനോടെ ചാക്കിൽനിറച്ച് ഉപേക്ഷിച്ചുകൊണ്ട്, വീട്ടുടമ- മനസാക്ഷിയെ മരവിപ്പിച്ച മൃഗീയത കാട്ടിയത്.
പ്രദേശത്തെ രണ്ട് ദിവസത്തിലേറെയായ് അടഞ്ഞുകിടന്ന ഒരുവീടിന്റെ സമീപത്തായ് ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ച തെരുവ്നായയുടെ പതിനഞ്ചോളം വരുന്ന കുട്ടികളിൽഉൾപ്പെട്ട പത്തോളം നായ്ക്കുട്ടികളെയാണ് തിരികെയെത്തിയ വീട്ടുടമ, ചാക്കിലാക്കി ഉപേക്ഷിച്ചതെന്നാണ് സൂചന.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികളിൽ ചിലർ വിഷയം വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വാർഡ് മെമ്പർ സ്ഥലത്തെത്തി നായ്ക്കുട്ടികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുവാനുള്ള സാധ്യതകൾ തിരയാതെ, ഉടമയെ ശകാരിച്ച് മടങ്ങുകയായിരുന്നെന്നും പറയപ്പെടുന്നു.



