കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ ഇന്ന് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. കൊവിഡ് കാലത്ത് താൽകാലികമായി നിർത്തി വച്ച ഗുരുവായൂർ – ചെന്നൈ എഗ്മാർ, ചെന്നെ എഗ്മാർ-ഗുരുവായൂർ, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയി നുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുവുമായി കടയ്ക്കാവൂർ റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ വി മുരളീധരനെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെകൂടി ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സ്റ്റേഷൻ സന്ദർശനമെന്നാണ് സൂചന.
കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപെടുത്തി 20000sq.ft.- പുതിയ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുക, സ്റ്റേ ഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോം പൂർണ്ണമായും റൂഫിങ്ങും തറ ടൈൽസും പാകിമനോഹരമാക്കുക, സ്റ്റേഷനി ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കുക, പാർക്കിംഗ് ഏരിയ കിഴക്ക് ഭാഗത്തേക്ക് നീട്ടി രണ്ടായിരം വാഹന ങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുക, ആട്ടോമാറ്റിക് അനൗൺസ്മെന്റ് സിസ്റ്റം സ്ഥാപിക്കുക തുടങ്ങിയവ നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്ന തിന്റെ ഭാഗമായി റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘവും കേന്ദ്ര മന്ത്രിയോടൊപ്പം കടയ്ക്കാവൂരിലെത്തുന്നുണ്ട്.
ഇന്ന് വൈകിട്ടോടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന കേന്ദ്ര മന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് കടയ്ക്കാവൂർ പാസ്സഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്.

