Thursday, August 29, 2024
HomeAATINGALനവീകരിച്ച കല്ലിൻമൂട് ചിറ സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തി.

നവീകരിച്ച കല്ലിൻമൂട് ചിറ സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തി.

തൊഴിലുറപ്പ് പദ്ധതി പ്രകാരം 9 വർഷത്തിനു ശേഷം നവീകരിച്ച കല്ലിൻമൂട് ചിറ സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തി. തൊഴിലുറപ്പ് അംഗങ്ങൾ മന്ത്രിക്ക് പാള തൊപ്പിയും പാള മൺവെട്ടിയും കഥകളി രൂപവും നൽകി സ്വീകരിച്ചു. മാതൃകാപരമായ പ്രവൃത്തിയാണ് വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ ചെയ്തതെന്നും തുടർന്നും നാടിനൊപ്പം നിന്ന് ഗുണകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ചിറ ശുചീകരണത്തിൽ പങ്കെടുത്ത തൊഴിലുറപ്പ് അംഗങ്ങളെയും, വാർഡുസമിതി പ്രവർത്തകരെയും ഷാൾ അണിയിച്ച് മന്ത്രി ആദരിച്ചു. കല്ലിൻമൂട് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, പൂവണത്തുംമൂട് ബിജു, രമ്യ , ബിന്ദു, ലീലാമ്മ വിവിധ സംഘടനാ പ്രതിനിധികൾ, വയോജന ക്ലബ് അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പൊതു ജനങ്ങൾ നിവേദനങ്ങളും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES