വർക്കല / അഞ്ചുതെങ്ങ് : മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി. കടക്കാവൂർ തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണി എന്ന് വിളിക്കുന്ന സിജു (42), നെയാണ് കാണാതായത്. വർക്കല ഭാഗത്ത് മത്സ്യബന്ധനത്തിനിടെയാണ് ഇയാളെ കാണാതായത്.
മുതലപ്പൊഴി ഹാർബറിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് 32 അംഗ സംഘം മത്സ്യബന്ധനത്തിനായി പോയത്. ചിറയിൻകീഴ് സ്വദേശി വിനു സെബാസ്റ്റ്യൻൻ്റെ ഉടമസ്ഥതയിലുള്ള റഫായൽ മാലാഖ എന്ന വള്ളത്തിലാണ് സംഘം കടലിലേക്ക് പോയത്. പുലർച്ചെ 1:15 മണി ഓടെ വർക്കല കടലിൽ വലവിരിക്കുന്നതിനിടെ സിജുവിനെ കാണാതാവുകയായിരുന്നു
മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചു. കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റും സംയുക്തമായ കടലിൽ തെരച്ചിൽ നടത്തിവരുകയാണ്