Monday, September 2, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ജലോത്സവം : ഇന്ന് സമാപനം.

അഞ്ചുതെങ്ങ് ജലോത്സവം : ഇന്ന് സമാപനം.

ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള അഞ്ചുതെങ്ങ് ജലോത്സവത്തിന് ഇന്ന് സമാപനമാകും.

കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായാണ് അഞ്ചുതെങ്ങ് ജലോത്സവം സംഘടിപ്പിച്ചത്.

ഇന്ന് വൈകിട്ട് 6:00 ന് ആർ സുഭാഷ് (ജില്ലാ പഞ്ചായത്ത് മെമ്പർ ) അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ ബി. എൻ. സൈജുരാജ് (ചെയർമാൻ ജലോത്സവ ട്രസ്റ്റ്) സ്വാഗതവും, വി.ശശി ( ബഹു.എം.എൽ.എ. ചിറയിൻകീഴ് ) ഉൽഘാടന കർമ്മവും നിർവ്വഹിയ്ക്കും.

അഡ്വ. വി. ജോയി (ഐ.എം.എൽ.എ. വർക്കല) ഷാരോൺ വീട്ടിൽ (DTPC സെക്രട്ടറി) റവ : ഫാദർ. ജസ്റ്റിൻ ജൂഡ് (ഫെറോനാ വികാരി) തുടങ്ങിയവർ ചടങ്ങിൽ മുഖ്യ അതിഥികളായെത്തും. ആർ. രാമു (ചെയർമാൻ ഹെഡ് ലോഡ് ക്ഷേമനിധി ബോർഡ്), അഡ്വ: എ. ഷൈലജ ബീഗം (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), അഡ്വ: എസ്. ലെനിൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. ചടങ്ങിൽ ജി മനോജ് കുമാർ (കൺവീനർ ജലോൽത്സവ ട്രസ്സ്) നന്ദി രേഖപെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES