മുതലപൊഴിയില്‍ ശാസ്ത്രിയ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള കെ.എൽ.സി.എ യുടെ മാർച്ചും ധർണ്ണയും ഇന്ന്.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെ.എൽ.സി.എ) നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
അശാസ്ത്രിയമായി പുലിമുട്ട് നിര്‍മ്മാണത്തിലൂടെ ഇതിനോടകം അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ 125 ല്‍ അധികം അപകടങ്ങളും 69 മരണങ്ങളും 700 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും അനേകം പേരുടെ ജീവനോപാധികള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുക, ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടിന്റെ അശാസ്ത്രിയത പരിഹരിയ്ക്കുക, സാധാരണയായി മറ്റ് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ട്ടപരിഹാരം നല്‍കുന്നത് പോലെ മുതലപൊഴിയില്‍ ദുരന്തത്തില്‍ ഇരയായവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിയ്ക്കുക, അവര്‍ക്കായുള്ള നഷ്ട്ടപരിഹാരതുകയും, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുകയും, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി, വായ്പ കുടിശിക എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിൽ മണല്‍ നീക്കം ചെയ്യുന്നതുപ്പെടെയുള്ള നടപടികള്‍ അദാനിയുടെ ഉത്തരവാദിത്വമാണ് എന്ന രീതിയില്‍ ആണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോഴും മണല്‍ നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതലപൊഴി വിഷയത്തില്‍ അടിയന്തിരമായി നടപടികള്‍ ഉണ്ടാകണം എന്ന് ആവശ്യപെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് സംസ്ഥാന സമിതിയും, തിരുവനന്തപുരം അതിരൂപതാ സമിതിയുടെയും, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി ഫൊറോന, വിവിധ സംഘടാ സമിതികളുടെയും ആഭിമുഖ്യത്തില്‍ മുതലപ്പൊഴി മാര്‍ച്ച് – പദയാത്ര സംഘടിപ്പിക്കുന്നത്.
ഇന്ന് (സെപ്റ്റംബര്‍ 17) ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 മണിയ്ക്ക് പുതുക്കുറിച്ചിയില്‍ നിന്നും , അഞ്ചുതെങ്ങ് പൂത്തുറയില്‍ നിന്നും പ്രതിഷേധ മാർച്ച് മുതലപൊഴിയിലേക്ക് തിരിക്കും. പുതുക്കുറച്ചില് നിന്ന് ആരംഭിക്കുന്ന പദയാത്ര പുതുക്കുറച്ച് ഫൊറോന വികാരി വെരി റവ.ഫാ.ജെറോം ഫെര്‍ണാണ്ടസും പൂത്തുറയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര അഞ്ചുതെങ്ങ് ഫെറോന വികാരി വെരി റവ.ഫാ. ജസ്റ്റിന് ജൂഡിനും ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത കെ എല്‍ സ എ യും, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ഫോറോന കെ എല്‍ സി എ സമിതികളുമാണ് സമരത്തിനു അതിഥേയത്വം വഹിക്കുന്നത്. കേരളത്തിലെ 12 രൂപതകളില്‍ നിന്ന് നേതാക്കള്‍ ‘ സമര സാരഥികളായി ‘ പദയാത്രയില്‍ പങ്കെടുക്കും.
തുടര്‍ന്ന് താഴമ്പള്ളി അത്ഭുതമാതാ കുരിശടി മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രഥമ മെത്രാപ്പോലീത്ത ഡോക്ടര്‍ സൂസൈപാക്യം ഉദ്ഘാടയ്യും, തുടർന്ന് വി എം സുധീരന് മുഖ്യപ്രഭാഷണം നടത്തും.
കെ എല്‍ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി. ജെ. തോമസ് അധക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര, കെ ആര് എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാദര്‍ തോമസ് തറയില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. .സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ഫാ. മൈക്കിള്‍ തോമസ്, രതീഷ് ആന്റണി, പാട്രിക് മൈക്കിള്‍, നിക്സന് ലോപ്പസ്, നെല്‍സണ്‍ എസൈക്, രാജു തോമസ്, ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു, ജമാഅത്ത് പ്രസിഡൻ്റ് ശ്രീ. സെയ്തലവി എന്നിവരും വിവിധ രൂപതകളുടെയും തീരദേശത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പ്രസംഗിക്കും.

