പെരുമാതുറ മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുന്നതിലെ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പൊക്കിനെതിരെ കെ.എൽ.സി.എ (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ)യുടെ പ്രതിഷേധ മാർച്ച് ആരംഭിച്ചു.
മുതലപ്പൊഴി വിഷയത്തിൽ ശാസ്ത്രിയ പരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുതലപ്പൊഴിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
മുതലപ്പൊഴി ദുരന്തത്തിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, മുതലപ്പൊഴി പ്രശ്നത്തിൽ പ്രതികരിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 4 മണിക്ക് പുതുക്കുറിച്ചിയിൽ നിന്നും ആരംഭിച്ച പദയാത്ര ഫൊറോന വികാരി റവ.ഫാ ജെറോം ഫെർണാണ്ടസും പൂത്തുറയിൽ ന്നിനും ആരംഭിച്ച പദയാത്ര അഞ്ചുതെങ്ങ് ഫെറോന വികാരി റവ. ഫാ. ജസ്റ്റിൻ ജൂഡിനും ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രികളുൾപ്പെടെ നൂറ് കണക്കിന് പേർ പദയാത്രയുടെ ഭാഗമായി പങ്കെടുക്കുകയാണ്. തീരദേശ പാതയിൽ യാത്ര ക്രമീകരണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പദയാത്ര കടന്ന് വരുന്ന വഴികളിൽ വിവിധ മത്സ്യതൊഴിലാളി സംഘടനകൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
മുതലപ്പൊഴിയിൽ നടക്കുന്ന പൊതു സമ്മേളനം പ്രഥമ മെത്രാപ്പോലീത്ത ഡോക്ടർ സൂസപക്യം ഉദ്ഘാടനം ചെയ്യും. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധിരൻ, ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പേരേര,കെ ആർ എൽ സി.സി ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ തുടങ്ങിയവർ പങ്കെടുക്കും.

