Wednesday, August 28, 2024
HomeAATINGALഎലിപ്പനിയ്ക്ക് സാധ്യത : ജില്ലയിൽ ജാഗ്രതാ നിർദ്ദേശം.

എലിപ്പനിയ്ക്ക് സാധ്യത : ജില്ലയിൽ ജാഗ്രതാ നിർദ്ദേശം.

ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹ ര്യത്തിൽ എലിപ്പനി സാധ്യതയുള്ളതി നാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിഭാഗം നിർദേശിച്ചു. കെട്ടി ക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുക യോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കുന്നുകാ ലികൾ തുടങ്ങിയവയുടെ വിസർജ്യത്തിൽ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാ കുന്നതും രോഗാണു കലർന്ന ആഹാര വും വെള്ളവും ഉപയോഗിക്കുന്നതും രോഗകാരണമാകും.

ദുരിതമനുഭവിക്കുന്നവർ, രക്ഷാപ്രവത്തകർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം, ഡോക്സിസെക്സിൻ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും സൗജന്യമായി ലഭിക്കും പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ.

പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് പനി അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടണം. അസുഖ വിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES