Wednesday, August 28, 2024
HomeAATINGALനിലയ്ക്കാമുക്ക് - വക്കം കായിക്കരക്കടവ് റോഡ് പുനരുദ്ധാരണം ഉടൻ : അനുബന്ധ മുന്നറിയിപ്പ്കളുമായ് ആറ്റിങ്ങൽ പൊതുമാരമത്ത്.

നിലയ്ക്കാമുക്ക് – വക്കം കായിക്കരക്കടവ് റോഡ് പുനരുദ്ധാരണം ഉടൻ : അനുബന്ധ മുന്നറിയിപ്പ്കളുമായ് ആറ്റിങ്ങൽ പൊതുമാരമത്ത്.

നിലയ്ക്കാമുക്ക് – വക്കം കായിക്കരക്കടവ് റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന മുന്നറിയിപ്പ്മായി ആറ്റിങ്ങൽ പൊതുമാരമത്ത്. പ്രവർത്തികളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി
നിലയ്ക്കാമുക്ക് – വക്കം കായിക്കരക്കടവ് – പണയിൽക്കടവ് റോഡ് കട്ട് ചെയ്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നുള്ളവർ പൊതുമാരമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറുടെ ആറ്റിങ്ങലിലെ കാര്യാലയവുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ വാട്ടർ കണക്ഷൻ, റോഡ് കട്ട് ചെയ്തുള്ള മറ്റ് കണക്ഷനുകൾ ആവശ്യമുള്ളവർ പൊതുമാരമത്ത് ഓഫീസിൽ അപേക്ഷ നൽകണം. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ യാതൊരുവിധ റോഡ് കട്ടിംഗ് പ്രവർത്തികൾക്കും അനുമതി ലഭിക്കുന്നതല്ല. റോഡിൽ അനധികൃതമായുള്ള കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിയേണ്ടതാണന്നും മറിച്ച് കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്നും അത് മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിയല്ലന്നും ആറ്റിങ്ങൽ പൊതുമാരമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നുമുള്ള അറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES