അവിശ്വാസ പ്രമേയത്തിൽ മുദാക്കൽ ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.
ബി.ജെ.പി യുടെ 7 അംഗങ്ങളും 5 കോൺഗ്രസ്സ് അംഗങ്ങളും ഒരു സ്വതന്ത്രയുമുൾപ്പെടെ 13 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.
സി.പി.എം, സി.പി.ഐ യും വിട്ടുനിന്നു 20 അംഗ പഞ്ചായത്തിൽ ബി.ജെ.പി 7 കോൺഗ്രസ്സ് 5 സി പി എം 4 സി പി ഐ 2 സ്വതന്ത്രർ 2. എന്നിങ്ങനെ ആയിരുന്നു കക്ഷി നില. ബ്ലോക്ക് സെക്രട്ടറി സ്റ്റാൻലി ആയിരുന്നു വരണാധികാരി.
2 സ്വാതന്ത്രരിൽ ഒരാളും ഒരു സി പി ഐ അംഗവും അവിശ്വാസ നോട്ടീസിൽ നേരത്തെ ഒപ്പിട്ടിരുന്നു. എൽ.ഡി.എഫ് ഭരണം നിലവിൽ വന്ന പഞ്ചായത്തിൽ ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം സി.പി.എം നും ശേഷം സി.പി.ഐ ക്കുമെന്നായിരുന്നു വ്യവസ്ഥ വ്യവസ്ഥ പാലിക്കാത്തതിനാൽ സി.പി.ഐ അംഗം പള്ളിയറ ശശി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കുകയായിരുന്നു.

