Sunday, September 15, 2024
HomeANCHUTHENGUമുതലപ്പൊഴി ഹാർബറിനുള്ളിൽ നിന്ന് ഇരുചക്ര വാഹനം മോഷ്ടിക്കപ്പെട്ടു : പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

മുതലപ്പൊഴി ഹാർബറിനുള്ളിൽ നിന്ന് ഇരുചക്ര വാഹനം മോഷ്ടിക്കപ്പെട്ടു : പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

മുതലപ്പൊഴി ഹാർബറിനുള്ളിൽ നിന്ന് ലൈഫ് ഗാർഡിന്റെ ഇരുചക്ര വാഹനം മോഷ്ടിക്കപ്പെട്ടു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മുതലപ്പൊഴി ഹാർബർ ലൈഫ് ഗാർഡായി ജോലിനോക്കുന്ന വിൽബന്റെ ഇരുചക്ര വാഹനമാണ് ഹാർബറിനുള്ളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്.

കഴിഞ്ഞ 12 ന് രാവിലെ ഡൂട്ടിയ്ക്കെത്തിയ വിൽബൻ തന്റെ KL16 S6797 എന്ന 2017 മോഡൽ യമഹ – ഫസീനോ വാഹനം ഹാർബറിനുള്ളിലെ മറൈൻ എൻഫോഴ്സ്മെന്റ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്ത് ജോലിക്ക് പോയ്‌ മടങ്ങിവരുമ്പോഴാണ് വാഹനം നഷ്ടമായ വിവരം അറിയുന്നത്.

തുടർന്ന്, അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങൾപ്രകാരം പ്രതി ഉച്ചയ്ക്ക് 11 : 20 ഓടെയാണ് വാഹനവുമായി കടന്നുകളയുന്നത്. നീല ടീഷർട്ടും വെള്ള നിറത്തിലുള്ള ഷോട്ട്സും ധരിച്ചിരുന്ന പ്രതി, പെരുമാതുറ ഭാഗത്തേക്കാണ് വാഹനം ഓടിച്ചത് പോയത്. ഇയാൾക്കായി അഞ്ചുതെങ്ങ് പോലീസ് തിരച്ചിൽ ശക്തമാക്കി.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ, അഞ്ചുതെങ്ങ് പോലീസിന്റെ 2656641 / 9497980100 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES