Thursday, February 27, 2025
HomeANCHUTHENGUകായിക്കര കടവ്പാലത്തിനായ് ഏറ്റെടുത്ത സ്ഥലത്ത്‌ ലക്ഷങ്ങൾ പാഴാക്കി ഇന്റർലോക്ക്‌ പാതയൊരുക്കുന്നു.

കായിക്കര കടവ്പാലത്തിനായ് ഏറ്റെടുത്ത സ്ഥലത്ത്‌ ലക്ഷങ്ങൾ പാഴാക്കി ഇന്റർലോക്ക്‌ പാതയൊരുക്കുന്നു.

അഞ്ചുതെങ്ങ് – വക്കം ഗ്രാമ പഞ്ചായത്ത്‌കളെ ബന്ധിപ്പിച്ച് കായിക്കര കടവ്പാലം നിർമ്മിക്കുവാനായ് ഏറ്റെടുത്ത സ്ഥലത്ത്‌ ലക്ഷങ്ങൾ പാഴാക്കി ഇന്റർലോക്ക്‌ പാതയൊരുക്കുന്നു. 15 ലക്ഷത്തോളം വരുന്ന ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പാലം അപ്രോച്ച് റോഡ് വരേണ്ട സ്ഥലത്തെ ഈ പാഴ്ചിലവ്.

ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ അന്തിമഘട്ടത്തിലാണെന്ന സർക്കാർ അറിയിപ്പ് വന്നതിന്റെ അടിസ്ഥാനത്തിൽ പാലം പണി ഉടൻ ആരംഭിക്കുമെന്ന ശുഭ പ്രതിക്ഷയോടെയാണ് അഞ്ചുതെങ്ങ് – വക്കം ജനത കാത്തിരിക്കുന്നത്. എന്നാൽ ഈ അന്തിമ ഘട്ടത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് ഇന്റർലോക്ക് പാത ഒരുക്കുന്ന ബ്ലോക്ക് പഞ്ചായത്ത് നടപടിയിൽ പ്രദേശവാസികളാകകെ അമ്പരന്നിരിക്കുകയാണ്.

2014-15 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 340 മീറ്റർ 4,20,000 രൂപ ചിലവിൽ റീ ടാർ ചെയ്ത ഈ റോഡിന്റെ 170 മീറ്റർ ഭാഗം മാത്രം ഇന്റർലോക്ക് ചെയ്യാൻ 15 ലക്ഷം രൂപയാണ് ബ്ലോക്ക്‌ പഞ്ചായത്ത് ചിലവഴിക്കുന്നത്. അതും പാലം പണിക്കായി കിഫിബി ഫണ്ടിൽ KRFB ഏറ്റെടുത്ത ഭൂമിൽ അവരുടെ അനുമതികൂടാതെ. സമാന രീതിയിൽ ഉൾനാടൻ ജലഗതാഗതത്തിന്റെപേരിൽ പാലം പണിയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ ലക്ഷങ്ങൾ ചിലവഴിച്ച് ബോട്ട് ജെട്ടി നിർമിച്ചത് ഉൽഘാടനം കഴിയുംമുൻപ് തന്നെ പൊളിച്ചുനീക്കേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വീണ്ടും 15 ലക്ഷത്തിന്റെ അനധികൃത നിർമ്മാണ പ്രവർത്തി നടന്നുവരുന്നത്.

അഞ്ചുതെങ്ങ് – വക്കം ഗ്രാമപഞ്ചായത്ത് നിവാസികളുടെ വർഷങ്ങളായുള്ള ആവിശ്യമായിന്നു കായിക്കര കടവ്പാലം. ഇതിനായി 2017-18ൽ പാലം നിർമ്മാണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും 25കോടിയുടെ ഭരണാനുമതിയും 5.5 കോടിയുടെ സാമ്പത്തിക അനുമതിയും ലഭിച്ചിരുന്നതാണ്. 222മീറ്റർ നീളവും 11മീറ്റർ വീതിയും 1.5മീറ്റർ വീതം ഇരുവശങ്ങളിലുമായി നടപ്പാതയും കായിക്കരഭാഗത്ത്‌ 248മീറ്ററും വക്കത്ത് 188മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായിരുന്നു അനുമതി. എന്നാൽ ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം പദ്ധതി നീളുന്നതിന് കാരണമായി.

പാലം നിർമ്മിക്കുന്നതിനായി 44 ഭൂവുടമകളിൽ നിന്ന് 50.43ആർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത് അതിൽ ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു. അവശേഷിക്കുന്ന വക്കം, അഞ്ചുതെങ്ങ് വില്ലേജിലെ ഭൂമി ഏറ്റെടുത്ത്‌ നഷ്ടപരിഹാരം കൈമാറുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES