Sunday, March 2, 2025
HomeANCHUTHENGUവാറണ്ടി ഇല്ലാ വഴിവിളക്കുകൾ : ചിലവാക്കിയ തുക അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ...

വാറണ്ടി ഇല്ലാ വഴിവിളക്കുകൾ : ചിലവാക്കിയ തുക അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ ഇന്നും ഈടാക്കണമെന്ന് ആവിശ്യം.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ച വാറണ്ടി ഇല്ലാ വഴിവിളക്കുകൾക്കായി പാഴാക്കിയ തുക ഗ്രാമ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് ആവിശ്യം. പഞ്ചായത്ത് ഭരണസമിതി 2025 ഇൽ വാങ്ങി സ്ഥാപിച്ച വഴിവിളക്കുകളിൽ ഭൂരിപക്ഷവും ആഴ്ചകൾക്കകം തന്നെ കേടായ സാഹചര്യത്തിൽ ഇതിനായി ചിലവഴിച്ച തുക ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ ഇന്നും ഈടാക്കണമെന്ന ആവിശ്യവുമായാണ് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ രംഗത്ത് വന്നത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വഴിവിളക്കുകളിൽ പകുതിയിൽ ഏറെയും നിലവിൽ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. ഇവയിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാറ്റി സ്ഥാപിച്ച പുതിയ ബൾബുകളിൽ വലിയൊരു ഭാഗവും ഉൾപ്പെടുന്നു. ഇതേതുടർന്ന്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മേഖലയിലെ എല്ലാ വഴിവിളക്കുകളും അറ്റകുറ്റപ്പണികൾ തീർത്തു പ്രവർത്തനക്ഷമമാക്കുവാൻ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവിശ്യമായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് പുതുതായി സ്ഥാപിച്ച ബൾബ്കൾക്ക് വാറണ്ടി ഇല്ലെന്നത് അധികൃതർ അറിയിക്കുന്നത്.

എന്നാൽ, പഞ്ചായത്ത് വാങ്ങി സ്ഥാപിച്ച ബൾബ്കൾക്ക് നിലവിൽ വിപണിയിൽ 1 വർഷം വാറണ്ടി ഉണ്ടെന്നിരിക്കെ അധികൃതർ വാങ്ങിയ ബൾബ്കൾക്ക് എന്തുകൊണ്ട് വാറണ്ടി ലഭ്യമാകുന്നില്ല എന്നതിലെ ദുരൂഹതയാണ് ഈ ആവിശ്യവുമായി ബന്ധപ്പെട്ടവരെ സമീപിക്കാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു.

ഈ ആവിശ്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അദ്ദേഹം പരാതി സമർപ്പിച്ചു. കൂടാതെ, അഞ്ചുതെങ്ങ് മേഖലയിലെ മുഴുവൻ വഴിവിളക്ക്കളും യുദ്ധകാല അടിസ്ഥാനത്തിൽ നന്നാക്കുവാൻ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES