അഞ്ചുതെങ്ങ് കായലിൽ അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന മാലിന്യനിക്ഷേപം തടയുവാൻ മീരാൻകടവ് പാലത്തിന്റെ കൈവരികളിൽ സംരക്ഷണകവചവും വഴിവിളക്കുകളും സ്ഥാപിക്കണമെന്ന ആവിശ്യവുമായി വി ശശി എംഎൽഎ യ്ക്ക് നിവേദനം നൽകി.
മാലിന്യനിക്ഷേപം തടയാൻ മീരാൻകടവ് പാലത്തിന്റെ കൈവരികളിൽ സംരക്ഷണകവചവും വഴിവിളക്കുകളും സ്ഥാപിക്കണമെന്ന ആവിശ്യവുമായി സാമൂഹിക പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നിവേദനം സമർപ്പിച്ചത്.
കടക്കാവൂർ – അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച മീരാൻ കടവ് പാലം നിലവിൽ വൻ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണണെന്നും, ആയതിനാൽ അഞ്ചുതെങ്ങ് മീരാൻ കടവ് പാലത്തിൻ്റെ ഇരു കൈവരികളിലും ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ ആറ്റിങ്ങൽ എം.എൽ.എ നിർമ്മിച്ചു നൽകിയത്പോലെ സംരക്ഷണ കവചം സ്ഥാപിക്കണമെന്നും, കൂടാതെ ഈ മേഖലയിൽ വഴിവിളക്കുകൾകൂടി സ്ഥാപിക്കുവാൻ നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ ആവിശ്യപ്പെടുന്നു.
നിവേദനം പഠിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് എംഎൽഎ ഉറപ്പ് നൽകി. സിപിഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് യേശുദാസ് ഒപ്പമുണ്ടായിരുന്നു.

