ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ കുംഭമാസ സത്സംഗവും ഗുരു സന്ദേശ പ്രചാരണ വിശ്വാസി സംഗമവും നടന്നു.ആശ്രമം ആഡിറ്റോറിയത്തിൽ സത്സംഗ വിശ്വാസി സംഗമം ഗുരുദർശൻ പഠന കേന്ദ്രം ചെയർ പേഴ്സൺ രാജലക്ഷ്മി അജയൻ ഉദ്ഘാടനം ചെയ്തു.
ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അധ്യക്ഷത വഹിച്ചു. എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തി. ചിറയിൻകീഴ് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യൂണിയൻ കൗൺസിലർ ഡി.ചിത്രാംഗദൻ, ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര സമിതി ട്രഷറർ പി.എസ്.ചന്ദ്രസേനൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി വക്കം, ശാർക്കര ഗുരുക്ഷേത്ര വനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ, സഭവിള ആശ്രമം സെക്രട്ടറി വിജയ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ധനശ്രീക്ക് യൂണിയന്റെ ഷീൽഡും ക്യാഷ് അവാർഡും ഡോ.ബി. സീരപാണി കൈമാറി. രാവിലെ ആശ്രമ മണ്ഡപത്തിൽ ശിവമൈക്രോ ഫിനാൻസ് യൂണിറ്റിന്റെ സഹസ്രനാമാർച്ചനയും ദീപ പ്രതിഷ്ഠ – ശ്രീ സരസ്വതി – ഗുരുക്ഷേത്ര മണ്ഡപങ്ങളിൽ ബാലൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പുഷ്പാഭിഷേകം, കുങ്കുമാർച്ചന, ദീപാർപ്പണപൂജ എന്നിവയും നടന്നു.
ശ്രീനാരായണ ഗുരുദേവൻ സഭവിളയിൽ സന്ദർശനത്തിനെത്തുമ്പോൾ വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതും വർഷങ്ങളായി അടച്ചിട്ടിരുന്നതുമായ ആശ്രമ വളപ്പിലെ മന്ദിര സമുച്ചയത്തിൽപെട്ട ദിവ്യമുറി രാജലക്ഷ്മി അജയന്റെ നേതൃത്വത്തിൽ സമൂഹ ഗുരുപുഷ്പാഞ്ജലി പൂർത്തിയാക്കി ഗുരു വിഗ്രഹ സമർപ്പണം നടത്തി വിശ്വാസികൾക്കായി തുറന്നു നൽകി. മഹാഗുരുപൂജ, ദൈവദശക കീർത്തനാലാപനം, സമൂഹസദ്യ എന്നിവയോടെ സമാപിച്ചു.

