അഞ്ചുതെങ്ങ് പെട്രോൾ പമ്പിലെ തകർന്ന മേൽക്കൂര ജീവന് ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ 14 നുണ്ടായ ശക്തമായ കാറ്റിലാണ് പമ്പിലെ ഫില്ലിങ് മിഷീന് മുകളിലെ പ്രധാന മേൽക്കൂരയുടെ ഒരു ഭഗം തകർന്ന് അപകടകരമായ നിലയിലായത്.
ഇത്, ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായതോടെ, പമ്പിലെത്തുന്നവരുടെ ജീവന് ഭീഷിണി ഉയർത്തുന്ന അവസ്ഥയിലാണ്.
ഇത് നന്നാക്കണമെന്ന ആവിശ്യം ഉടമയെ അറിയിച്ചെങ്കിലും ഇതുവരെയും അതിനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

