Tuesday, July 22, 2025
HomeANCHUTHENGUഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ജൂലൈ 18ാം തീയതി കായിക്കരയിൽ.

ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ജൂലൈ 18ാം തീയതി കായിക്കരയിൽ.

മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ജൂലൈ 18ാം തീയതി കായിക്കര ആശാൻസ്മാരക ഹാളിൽ സംഘടിപ്പിക്കും.

അഞ്ചുതെങ്ങ് ഉമ്മൻ‌ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആഭിമുഖ്യത്തിൽമുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ജൂലൈ 18 വൈകുന്നേരം 4മണിക്ക് കായിക്കര ആശാൻ സ്മാരകത്തിൽ ഡി.സി.സി. മെമ്പർ. നെൽസൺ ഐസക്ന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം മുൻ ചേലക്കര എം. പി. കുമാരി.രമ്യാഹരിദാസ് ഉദ്ഘാടനം ചെയ്യും.

പ്രസ്തുത യോഗത്തിൽ വെച്ച് അഞ്ചുതെങ്ങിന്റെ പാർലമെന്ററി രംഗത്തു 25വർഷം പൂർത്തിയാക്കുന്ന മെമ്പർ യേശുദാസൻ സ്റ്റീഫനെയും മാധ്യമ പുരസ്‌കാര ജേതാവ് സാജിർ മാമത്തെയും ആദരിക്കും. തുടർന്ന് എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും, കാൻസർ രോഗികൾക്കുള്ള ചികിത്സ സഹായവും, ഭക്ഷ്യ കിറ്റ് വിതരണവും നടക്കും.

ചടങ്ങിൽ ജാഫെർ ഷസൻ,റസീല സുധീർ,സേവിയർ ഫ്രാൻസിസ്, വിജു ഗോപിനാഥ്, ഷെറിൻ ജോൺ, ഔസേഫ് ആന്റണി ചന്ദ്രൻ മൂലയിൽ തോട്ടം, സനി എന്നിവർ ആശംസകൾ അർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES