തിരുവനന്തപുരത്ത് നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെ (എൻ.എഫ്.ഡി.ബി) പ്രാദേശിക കേന്ദ്രം തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി രാജീവ് രഞ്ജൻ ലല്ലൻ സിങ് അറിയിച്ചു.
ഇതിനുള്ള നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തിനു മുൻപായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ ആവശ്യം കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

