കെട്ടിടത്തിൽ മുകളിൽ നിന്ന് വീണ് പരിക്കേറ്റ നിർമ്മാണ തൊഴിലാളിയ്ക്ക് ചികിത്സാ ധന സഹായം നൽകി കടക്കാവൂർ ചത്രപതി കൂട്ടായ്മ.
സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ കടയ്ക്കാവൂരിൽ മുൻനിരയിൽ പ്രവർത്തിയ്ക്കുന്ന ഛത്രപതി കൂട്ടായ്മയാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റൊരു കുടുംബത്തിന്കൂടി തണലായിരിക്കുന്നത്.
കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ വൈകൃവിള ലക്ഷം വീട്ടിൽ വിനുവിനും കുടുംബത്തിനേയുമാണ് ഛത്രപതി കൂട്ടായ്മ ചേർത്തു പിടിച്ചത്.
നിർമ്മാണ തൊഴിൽ ചെയ്ത് ഭാര്യയും പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം പോറ്റി വരികയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനദായകനായ ബിനു അടുത്തിടെയാണ് അദ്ദേഹത്തിന് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റത്.
തുടർന്ന് ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ഭാരിച്ച ചിലവു വരികയും തുടർ ചികിത്സയും കുടുംബത്തിന്റെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലുമാകുകയായിരുന്നു. ഇതേതുടർന്നാണ് ഛത്രപതി കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹായധനം നൽകിയത്.
സഹായ ധന വിതരണ ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ രേഖ സുരേഷ്, സുനിൽ, ഛത്രപതി സജീവ്, ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.

