Tuesday, August 27, 2024
HomeAATINGALഭക്ഷ്യയോഗ്യമല്ലാത്ത അന്യ സംസ്ഥാന പഴകിയ മത്സ്യം പിടിക്കപ്പെടുമ്പോൾ : ചീത്തപ്പേരിനാൽ ഉപജീവനം അവതാളത്തിലാകുന്നത് അഞ്ചുതെങ്ങിലെ പരമ്പരാഗത...

ഭക്ഷ്യയോഗ്യമല്ലാത്ത അന്യ സംസ്ഥാന പഴകിയ മത്സ്യം പിടിക്കപ്പെടുമ്പോൾ : ചീത്തപ്പേരിനാൽ ഉപജീവനം അവതാളത്തിലാകുന്നത് അഞ്ചുതെങ്ങിലെ പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബങ്ങളുടേത്.

ജീവന് അപകടകാരികളായ ഫോർമാലിൻ,​ അമോണിയ എന്നിവ. അമോണിയ തുടങ്ങിയവിവിധ വിഷലായിനികൾ ചേർത്ത ഭക്ഷ്യയോഗ്യമല്ലാത്ത അന്യ സംസ്ഥാന പഴകിയ മത്സ്യങ്ങൾ സ്വകാര്യ മേഖലകളിൽ പിടിക്കപ്പെടുമ്പോൾ, ചീത്തപ്പേരിനാൽ ഉപജീവനം അവതാളത്തിലാകുന്നത് അഞ്ചുതെങ്ങിലെ പറമ്പരാഗത മത്സ്യതൊഴിലാളി കുടുംബങ്ങളുടേത്.

അഞ്ചുതെങ്ങിലെ സ്വകാര്യ മത്സ്യമാർക്കറ്റിൽ നിന്ന് ഇന്നലെ വീണ്ടും പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തതോടെ പറമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതമാണ് കൂടുതൽ ദുസ്സഹമായിതീർന്നിരിക്കുന്നത്. തുടരെ തുടരെ ഭക്ഷ്യയോഗ്യമല്ലാത്ത് മത്സ്യങ്ങൾ അഞ്ചുതെങ്ങിൽ നിന്നും ഫുഡ്‌ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയിലൂടെ കണ്ടെത്തുന്ന വാർത്ത ഞൊടിയിടയിൽ ദൃശ്യ വാർത്ത മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത് പരമ്പരാഗത മത്സ്യമേഖലയിൽ നിന്നും മത്സ്യ വില്പനയ്ക്കായി മറ്റു ഗ്രാമങ്ങളിലേക്ക് പോകുന്ന ചില്ലറ വിൽപ്പനക്കാരെ ഇത് കാര്യമായി ബാധിക്കുകയാണ്.

പലപ്പോഴും പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പലരും അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന ചില്ലറ മത്സ്യ വില്പനക്കാരിൽ നിന്നും മത്സ്യം വാങ്ങുവാൻ മടികാട്ടുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിൽ വ്യാപാരം കുറയുന്നതോടെ കിട്ടുന്ന വിലയ്ക്ക് പച്ച മത്സ്യങ്ങൾ വിറ്റഴിയ്ക്കേണ്ട അവസ്ഥയാനിവർക്കുള്ളത്.

പരമ്പരാഗത മത്സ്യയാനങ്ങളിൽ പോയി അന്നന്ന് പിടിച്ച മത്സ്യങ്ങൾ പോലും വിറ്റഴിക്കാൻ സാധിക്കാതെ ഉപേക്ഷിച്ച് മടങ്ങേണ്ടുന്ന അവസ്ഥപോലും ഉണ്ടാകുന്നുണ്ട്. ഇത് ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ ജീവിതം തന്നെ തളർത്തിയിരിക്കുന്നതായാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.

പുലർച്ചയോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് സ്വകാര്യ ചന്തയിൽ ലേലം നടത്തി വിൽക്കുന്ന മത്സ്യങ്ങളാണ് കഴിഞ്ഞ രണ്ട് തവണകളായി അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവർത്തിക്കുന്ന സ്വകാര്യ മാർക്കറ്റിൽ നിന്നും പിടിച്ചെടുത്തത്,

മിന്നൽ പരിശോധനയിൽ ഫുഡ്‌ ആൻഡ് സേഫ്ഫ്റ്റി വിഭാഗം ഇന്നലെ പിടിച്ചെടുത്തത് ഭക്ഷ്യയോഗ്യമല്ലാത്ത ഇരുന്നൂറ് കിലോയോളം മത്സ്യമായിരുന്നു.
മാസങ്ങൾക്ക് മുൻപും ഇതേ സ്വകാര്യ ചന്തയിൽ നിന്നും
9,600 കിലോയോളം ഭക്ഷ്യയോഗ്യമല്ലാത്ത അന്യസംസ്ഥാന മത്സ്യം പിടിച്ചെടുത്തിരുന്നു.
ഇത് ദൃശ്യം വാർത്താ മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു.

എന്നാൽ അന്ന് മത്സ്യം കൊണ്ടുവന്ന വാഹനങ്ങൾക്ക്മേൽ നിസ്സാര തുക ഫൈൻ നൽകി അധികൃതർ പ്രശ്നം അവസാനിപ്പിക്കുകയാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നത്.

സ്വകാര്യ ചന്തയുടെ ലൈസൻസി ജോഷി ജോസഫ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ഫുഡ്‌ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് കമ്മീഷണർക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ടെന്നും മേൽനടപടികൾ ഉടൻ ഉണ്ടാകുമെന്നുമാണ് ഫുഡ്‌ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഫുഡ്‌ ആൻഡ് സേഫറ്റി റിപ്പോർട്ട്‌ ലഭിയ്ക്കാതെ ഗ്രാമ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

പലപ്പോഴും രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ചാണ് ക്യാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിതീരാവുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ വിൽപ്പനനടത്തുന്നവർ നിയമ കുരുക്കുകളിൽ നിന്നും രക്ഷപ്പെടുന്നതെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു. സ്വകാര്യ വ്യക്തിയുടെ ചന്തയ്ക്ക് ബധലായി ഇടവകയുടെ നേതൃത്വത്തിൽ മറ്റൊരു ചന്ത സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും ഈ ചന്തയ്ക്ക് ഗ്രാമ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന.

ബന്ധപ്പെട്ട അധികൃതർ ഇത്തരം മത്സ്യങ്ങൾ കടത്തികൊണ്ട് വരുന്നതും വിൽപ്പനനടത്തുന്നതിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുവാൻ കാരണമായി തീരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ കർശന നടപടികളുമായിട്ട് മുന്നോട്ടു പോയെങ്കിലും തുടർന്ന് വിഷയം രൂപത തർക്ക പരിഹാര സമിതിയുടെ മുന്നിൽ എത്തിയപ്പോൾ ചന്ത നടത്തിപ്പിന് ലൈസൻസ് ഉള്ളതിനാൽ സ്വകാര്യ മത്സ്യ ലേലചന്തയ്ക്കെതിരെ കടുത്ത നടപടികളിലേയ്ക്ക് പോകുവാൻ കഴിയില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES