75 മത് സ്വാതന്ത്രദിനത്തിന്റെ ഭാഗമായി ദേശീയ പത്താകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം അവഗണിച്ച കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ ദേശീയ പതാക സ്ഥാപിച്ച് ബിജെപി.
കേന്ദ്ര – സംസ്ഥാന സർക്കാർ നിർദ്ദേശം പാലിക്കാത്ത കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ചാണ് ബിജെപി കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദേശീയ പതാക സ്ഥാപിച്ചാണ് ഗ്രാമ പഞ്ചായത്തിന്റെ നിഷേധാത്മക നടപടിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാകകൾ സ്ഥാപിക്കണമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരും ആവിശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ നൽകിയിരുന്നതാണ്.
ഇത് ഗ്രാമ പഞ്ചായത്ത് അധികൃതർ പാലിക്കാതെ വന്നതോടെയാണ് ബിജെപി പഞ്ചായത്ത് കാര്യലാത്തിന് മുന്നിൽ പതാക സ്ഥാപിച്ചത്. സുകുട്ടൻ, ശശാങ്കൻ, രജികുമാർ, സിന്റിൽ കുമാർ, ദീപു, നന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ്ദേ ദേശീയ പതാക സ്ഥാപിച്ചത്.

