Thursday, August 29, 2024
HomeKADAKKAVURഎൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

വാഹന പ്രചരണ ജാഥ
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 22ന് നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ പ്രചരണാർത്ഥം യൂണിയൻ കടയ്ക്കാവൂർ മേഖലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

ഒരേസമയം 20 വർക്കുകൾ മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് പിൻവലിക്കുക,
ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നതിന് വേണ്ടി നൽകിയിരുന്ന കൂലി നൽകുക,
എൻ എം എം എസ് ആപ്പിലെ അപാകതകൾ പരിഹരിക്കുക,
കൂലി 600 രൂപയാക്കുക,
തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക,
കേരളം നൽകിയ ലേബർ ബഡ്ജറ്റ് അംഗീകരിക്കുക,
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്
കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ആഗസ്റ്റ് 22 ന് സത്യാഗ്രഹം സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ പ്രചരണാർത്ഥമാണ് യൂണിയന്റെ മേഖലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്.
ജാഥയുടെ ഉദ്ഘാടനം കടയ്ക്കാവൂർ ദേവർ നടയിൽ
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽഏരിയ സെക്രട്ടറി
എസ്. പ്രവീൺചന്ദ്ര കട ജാഥ ക്യാപ്റ്റൻ ഷീലക്ക് പതാക കൈമാറി നിർവഹിച്ചു.സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ, ജാഥ മാനേജർ നിസാർ വൈസ് ക്യാപ്റ്റൻ ഷിജു എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES