Monday, August 26, 2024
HomeAATINGALഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.

ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.

ആറ്റിങ്ങൽ നഗരസഭയിൽ ഹരിതകർമ്മസേനയുടെ സ്വാപ്ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് കൈമാറ്റകടയിലൂടെ വിൽക്കുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ തുടർ ഉപയോഗ സാധ്യതയുള്ളവ ശേഖരിക്കുന്നതിലൂടെ പാഴ്‌വസ്തു മാലിന്യം വലിയൊരളവിൽ കുറക്കാനും കഴിയും.

ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, കൗൺസിലർ ഒ.പി.ഷീജ, ലൈലാബീവി, വി.എസ്.നിതിൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, നവകേരളമിഷൻ റിസോഴ്സ് പേഴ്സൺ റസീന ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ ചടങ്ങിന് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES