Wednesday, August 28, 2024
HomeVARKALAവര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക്കൊണ്ട് തലയ്ക്കടിച്ചു കൊന്നു.

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക്കൊണ്ട് തലയ്ക്കടിച്ചു കൊന്നു.

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഭര്‍തൃഗൃഹത്തില്‍ വച്ച് നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടുമാസം മുമ്പായിരുന്നു വർക്കല അയന്തി ആനന്ത്‌ ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്.

വഴക്കിനിടയില്‍ അനീഷ് നിലവിളക്കുകൊണ്ട് നിഖിതയുടെ തലയ്ക്കടി ക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു.ഫോറൻസിക് തെളിവെടുപ്പിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES