തീരസംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധനാ യാത്ര അഞ്ചുതെങ്ങ് മുതലപ്പൊഴി പിന്നിട്ടു.
ഈ മാസം 14-ാം തിയതി കാസർകോട് ജില്ലയിലെ മൂലപ്പള്ളിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 5 ദിവസമായി തുടരുന്ന യാത്ര ഇന്ന് വിഴിഞ്ഞത്തു സമാപിക്കും.
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലൂടെയാണ് ഇന്ന് യാത്ര കടന്ന് പോകുന്നത്. കെ.ആർ.എൽ.സി.സിയുടെയും വിവിധ കത്തോലിക്കാ സഭാ സംഘടനകളുടെയും നേതൃത്വത്തിലാണ് യാത്ര. മൂലമ്പള്ളിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരാണ് യാത്രയുടെ പതാക കൈമാറുന്നത്.
തിരുവനന്തപുരം അതിരൂപതയിലെ മത്സ്യതൊഴിലാളികളാണ് യാത്ര ഇന്ന് അണിചേരുക. രാവിലെ തുടങ്ങിയ യാത്രയ്ക്ക് അഞ്ചുതെങ്ങ്, പൂത്തൂറ , മുതലപ്പൊഴി, പെരുമാതുറ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉച്ചയോടെ വിഴിഞ്ഞം തുറമുഖ കേന്ദ്രത്തിന് മുമ്പിൽ യാത്ര സമാപിക്കും.

