Saturday, August 31, 2024
HomeANCHUTHENGUകടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബീന രാജീവ് രാജിവച്ചു.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബീന രാജീവ് രാജിവച്ചു.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ബീന രാജീവ് (കോൺഗ്രസ്സ്) രാജിവെച്ചു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് നിലയ്ക്കാമുക്ക് വാർഡിൽ (12 വാർഡ്) നിന്നും തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ബീനാ രാജീവ്
മുൻ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.

നിലവിൽ സിപിഎം 8, കോൺഗ്രസ്‌ 5, ബിജെപി 3 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. ബീന രാജീവിന്റെ രാജിയോടെ കോൺഗ്രസ്‌ 4 സീറ്റുകളിൽ ഒതുങ്ങും.

ബീനാ രാജീവിനെ രാജിയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല, നാളെ പത്രസമ്മേളനം ഉണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES