Tuesday, August 27, 2024
HomeAATINGALആശാന്‍ യുവകവി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ആശാന്‍ യുവകവി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ചുതെങ്ങ് കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ കെ. സുധാകരന്‍ സ്മാരക ആശാന്‍ യുവകവി പുരസ്‌കാരത്തിന് കാവ്യസമാഹാരങ്ങള്‍ ക്ഷണിക്കുന്നു.

50,000രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.2021 മാര്‍ച്ച്‌ 31ന് ശേഷം പ്രസിദ്ധീകരിച്ച കാവ്യ സമാഹാരങ്ങളാണ് പരിഗണിക്കുന്നത്.2022 ഡിസംബര്‍ 31ന് 45 വയസ് തികയാത്ത യുവ കവികള്‍ക്ക് നേരിട്ടോ പ്രസാധകര്‍/ആസ്വാദകര്‍ വഴിയോ സമാഹാരങ്ങള്‍ അയക്കാം.

കാവ്യസമാഹാരങ്ങളുടെ മൂന്നു കോപ്പികള്‍ 2022 ഡിസംബര്‍ 31ന് മുമ്പ്

കണ്‍വീനര്‍,
ആശാന്‍ യുവകവി പുരസ്‌കാര സമിതി,
ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍
കായിക്കര പി.ഒ
തിരുവനന്തപുരം 695307

എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

ആശാന്റെ 151-ാം ജന്മദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES