Saturday, August 31, 2024
HomeVARKALAമേൽ വെട്ടൂർ AMRA യുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധയും തിമിര...

മേൽ വെട്ടൂർ AMRA യുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധയും തിമിര ശാസ്ത്രക്രിയാ ക്യാമ്പും.

മേൽവെട്ടൂർ ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ വർക്കല ലയൺസ് ക്ലബ്ബുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2022 നവംബർ 26-ാം തീയതി ശനിയാഴ്ച രാവിലെ 8.00 മണിമുതൽ 1.00 മണിവരെ അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആശാൻ മെമ്മോറിയൽ സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് വിദഗ്ധ ചികിത്സയും പരിശോധനകളും തിമിര ശസ്ത്രക്രിയയും നൽകുന്നതാണ്. രോഗികളിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായ് തിരഞ്ഞെടുക്കപ്പെട്ടവരുടെ യാത്ര ചെലവ് ചികിത്സ, താമസ സൗകര്യം, ആഹാരം എന്നിവ സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES