തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകണം തുടങ്ങിയ ആവിശ്യങ്ങൾക്കായ് വക്കത്ത് അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് അധികൃതരുമായ് ചർച്ചനടത്തി.
തൊഴിലുറപ്പ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിയ്ക്കുന്നതിനും മെറ്റീരിയൽ വർക്ക് തുക അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരായുന്നതിനുമാണ് അടൂർ പ്രകാശ് എംപി യുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് അധികൃതരുമായ് ചർച്ച നടത്തി.
തൊഴിലുറപ്പ് എഇ വിജി, ഓവർസിയർ വൈശാഖ്, ആകൗണ്ടന്റ്മാരായ സൗമ്യ, റീന തുടങ്ങിയവരുമായാണ് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ചർച്ച നടത്തിയത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളും ഫണ്ട് ലഭ്യമാക്കുന്നതിലുള്ള കാലതാമസവും പരിഹരിയ്ക്കുന്നതിനായി പാർലമെന്റിൽ സമ്മർദ്ദം ചെലുത്തുമെന്നും എംപി ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് ഉറപ്പ് നൽകി.
വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തജ്‌ന്നീസ, വൈസ് പ്രസിഡന്റ് എൻ ബിഷ്‌ണു, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അരുൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജൂലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തമ്മ, ലാലി, അശോകൻ, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

