Tuesday, August 27, 2024
HomeAATINGALതൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

തൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

തൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടന കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനവും അന്നദാനപ്പന്തല്‍ കാല്‍നാട്ടും മഠം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ നിര്‍വഹിച്ചു. സ്വാമിമാരായ ഋതംഭരാനന്ദ, സൂക്ഷ്മാനന്ദ, ശുഭാംഗാനന്ദ, സദ്രൂപാനന്ദ, ശാരദാനന്ദ, വിശാലാനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍തലത്തില്‍ മുപ്പതോളം വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ശിവഗിരി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപതില്‍പരം കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു.

▪️പദയാത്രികര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാൻ.

ശിവഗിരി മഠത്തിന്റെയും ഗുരുധര്‍മ പ്രചാരണസഭയുടെയും നേതൃത്വത്തില്‍ കോട്ടയം നാഗമ്ബടം ക്ഷേത്രത്തില്‍നിന്ന്‌ പുറപ്പെടുന്ന തീര്‍ഥാടന പദയാത്രയില്‍ പങ്കെടുക്കാം. 9961450045, 9496504181 , 8547924024 നമ്പറുകളില്‍ ബന്ധപ്പെടണം.

▪️താമസ സൗകര്യം

തീര്‍ഥാടനകാലത്ത് ശിവഗിരിയില്‍ താമസ സൗകര്യം ആവശ്യമുള്ളവര്‍ 9447004472, 9946955664 നമ്പറുകളില്‍ ബന്ധപ്പെടണം.

▪️വനിതാ വളന്റിയര്‍

മാര്‍തീര്‍ഥാടന വേളയില്‍ ശിവഗിരിയില്‍ സേവനമനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് 9847202231 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES