കടയ്ക്കാവൂർ ഏലാപ്പുറം കാരാംകുന്നിലെ പാടശേഖര ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പാഠശേഖര ജലാശയത്തിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്.
കടയ്ക്കാവൂർ പള്ളിമുക്ക് ഏലാപ്പുറം കാരാംകുന്ന് റോഡിലെ പാടശേഖരത്തിലെ കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലാശയത്തിലാണ് മനുഷ്യ വിസർജ്ജ്യമടങ്ങുന്ന മാലിന്യം നിക്ഷേപിച്ചത്. ഏ ജലാശയം പ്രദേശവാസികൾ കുളിയ്ക്കുവാനൾപ്പെടെയുള്ള ആവിശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതായിരുന്നു.
രാത്രിയോടെ വാഹനത്തിൽ എത്തിച്ച മാലിന്യമാണ് പ്രാദേശത്ത് നിക്ഷേപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്, മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായും പറയുന്നു.
ഇ മേഖലയിൽ നിരന്തരമായ് മാലിന്യം നിക്ഷേപിക്കുന്നത് പതിവായതിനെ തുടർന്ന് നിരവധിതവണ പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.


