Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മുതലപ്പൊഴി ദുരന്തം : രക്ഷാപ്രവർത്തകർക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനം.

അഞ്ചുതെങ്ങ് മുതലപ്പൊഴി ദുരന്തം : രക്ഷാപ്രവർത്തകർക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനം.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ സെപ്റ്റംബറിൽ നടന്ന ബോട്ട് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 40 പേരെ ജില്ലാ ഭരണകൂടം അനുമോദിച്ചു.

ഇവർക്കുള്ള പ്രശസ്തി പത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് വിതരണം ചെയ്തു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, റവന്യു വകുപ്പ്, പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, എൻഡിആർഎഫ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് സേവനാ രേഖയ്ക്കും പ്രശസ്തി പത്രത്തിനും അർഹരായത്.

സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പതുവരെ രാവും പകലും തുടർച്ചയായി നടന്ന രക്ഷാപ്രവർത്തനത്തിൽ 18 പേരുടെ ജീവനാണ് രക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES