Sunday, September 1, 2024
HomeANCHUTHENGUവിഴിഞ്ഞം സംഘർഷം : മുതലപ്പൊഴി വീണ്ടും പോലീസ് ബന്ധവസ്സിലേക്ക്.

വിഴിഞ്ഞം സംഘർഷം : മുതലപ്പൊഴി വീണ്ടും പോലീസ് ബന്ധവസ്സിലേക്ക്.

വിഴിഞ്ഞത്ത് ഇന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ വീണ്ടും പോലീസ് ബന്ധവസ്സ് ഏർപ്പെടുത്തി. വിഴിഞ്ഞം പോർട്ട് നിർമ്മാണത്തിനെത്തിച്ച നിർമ്മാണ സമഗ്രികൾ പോർട്ടിനുള്ളിൽ പ്രവേശിയ്ക്കുന്നത് തടഞ്ഞതുമായ് ബന്ധപ്പെട്ട് പ്രദേശവാസികളും സമരാനുകൂലികളുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ പോലീസ് ബന്ധവസ്സ് വീണ്ടും ഏർപ്പെടുത്തിയത്.

പോലീസ് നടപടിയുടെ ഭാഗമായി മുതലപ്പൊഴിയിലെ അദാനി ഗ്രൂപ്പിന്റെ വാർഫ് സ്ഥിതിചെയ്യുന്ന മേഖലയിലും മറ്റുമാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട് ക്യാമ്പിൽ നിന്നുമെത്തിയ സ്പെഷ്യൽ സ്ട്രൈക്കേഴ്സ് ബറ്റാലിയനാണ് എത്തിയിട്ടുള്ളത്

വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കുമെന്ന അറിയിപ്പ് ഉണ്ടായതോടെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയിരുന്നു. തുടർന്നാണ് പദ്ധതിയ്ക്കായ് ടോറസ് ലോറികളിൽ എത്തിച്ച നിർമ്മാണ സാമഗ്രികൾ പോർട്ടിന് അകത്തേയ്ക്ക് കടത്തിവിടാതെ സമര സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. ഇത് പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴിതെളിയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES