Friday, August 30, 2024
HomeANCHUTHENGUചിറയിൻകീഴ് താലൂക്കിലെ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് അദാലത്ത് സംഘടിപ്പിക്കുന്നു.

ചിറയിൻകീഴ് താലൂക്കിലെ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് അദാലത്ത് സംഘടിപ്പിക്കുന്നു.

നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കി ലെ പ്രവാസികൾക്കായി 17ന് അദാലത്ത് സംഘടിപ്പിക്കുന്നു.

നോർക്ക റൂട്ട്സിന്റെ തൈക്കാട്ടുള്ള ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിലാണ് അദാലത്ത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ 14ന് മുമ്പായി 8281004901, 8281004902 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്നവർ മാത്രമേ ഈ അദാലത്തിലേയ്ക്ക് അപേക്ഷ നൽകേണ്ടതുള്ളൂ.

കൂടുതൽ വിവരങ്ങൾ www.norkaroots.org എന്ന വെബ്ബ്സൈറ്റിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES