ആറ്റിങ്ങൽ ഗേൾസ് സ്കൂളിൽ നിർമ്മിച്ച ബഹുനില മന്ദിരോൽഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു.
പാഠ്യ പദ്ധതി പരിഷ്കരണങ്ങളിലെ പുരോഗമന ആശയങ്ങളിൽ നിന്നും സര്ക്കാർ പിന്മാറി എന്ന പത്രങ്ങളുടെ വാർത്ത തെറ്റാണെന്നും ഒരിഞ്ചു പോലും പിന്നോട്ട് പോയിട്ടില്ലന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബഹുനില മന്ദിര ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായിട്ടാണ് പാഠ്യ പദ്ധതി പരിഷ്കരണം ജനങ്ങളുടെ അഭിപ്രായം തേടുന്നത്. കരട് രേഖ പോലും കാണാത്തവർ വ്യാജ പ്രചരണം നടത്തുന്നു. ആൺ പെൺ കുട്ടികളെ അടുത്തിരുത്തുന്നു, ഹോസ്റ്റലിൽ ആണ് പെൺ കുട്ടികളെ ഒന്നിപ്പിച്ചു താമസിപ്പിക്കുവാൻ പോകുന്നു എന്നീ വ്യാജ പ്രചാരണങ്ങൾ ആണ് നടത്തുന്നത്.
ക്ലാസ്സ് സമയം രാവിലെ ആക്കണം എന്ന നിർദേശം ഞങ്ങൾ തീരുമാനം എടുത്തില്ല. കേന്ദ്രീയ വിദ്യാലയത്തിലും മലപ്പുറത്ത് ചില മുസ്ലിം മാനേജ്മെൻ്റ് സ്കൂളുകളിലും, ഗൾഫ് രാജ്യങ്ങളിലും രാവിലെ ഏഴര മുതൽ ക്ലാസ് നടത്തുന്നുണ്ട്. അവിടെ ഇല്ലാത്ത വിമർശനം ഇവിടെ വന്നത് എങ്ങനെ എന്ന് നോക്കണം. രാഷ്ട്രീയ അന്ധത ബാധിച്ചു കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി മാറ്റണമെന്നും മന്ത്രി പറഞ്ഞു. ഒ.എസ്.അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ ഷീജ, ഗിരിജ ടീച്ചർ, രമ്യ സുധീർ, നജാം, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് വിശ്വംഭരൻ, ജീവൻ ബാബു, അശോക് കുമാർ, കൃഷ്ണകുമാർ, ബിന്ദു, ബിനു, ബി.പി.ഒ സജി, ജവാദ്, കവിത ജോൺ, എസ്.എം.സി ചെയർമാൻ സുലൈമാൻ, ശില്പ തുടങ്ങിയവർ സംസാരിച്ചു.



