Thursday, August 29, 2024
HomeKADAKKAVURകടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് : പ്രചരണപരിപാടികൾക്കായ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തി.

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് : പ്രചരണപരിപാടികൾക്കായ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തി.

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികളുടെ ഭാഗമായാണ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് എത്തിയത്.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 12 ഉപതിരഞ്ഞെടുപ്പ് ഇടതു മുന്നണി സ്ഥാനാർഥി ബീന രാജീവിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പൊതുയോഗം പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് ചെയർമാൻ ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനറും സിപിഐഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അഫ്സൽ മുഹമ്മദ് സ്വാഗതം പറഞ്ഞു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക തുടങ്ങിയവർ യോഗം അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, അഡ്വക്കേറ്റ് ഷൈലജാ ബീഗം, ഏര്യാ സെക്രട്ടറി അഡ്വ എസ്. ലെനിൻ, ഉദയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സിപിഐഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി അംഗം ഷീല യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES