ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ ഓംബുഡ്‌സ്മാൻ സിറ്റിങ് 27-ന് നടക്കും.
ചിറയിൻകീഴിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും വർക്കലയിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ വർക്കല ബ്ലോക്ക് പഞ്ചായത്തിലും നടക്കും.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെയും വർക്കല ബ്ലോക്കിലെ ചെമ്മരുതി. ചെറുന്നിയൂർ, ഇടവ, ഇലകമൺ, മണമ്പൂർ, ഒറ്റൂർ, വെട്ടൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, ജനപ്രതിനിധികൾ, ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദേശങ്ങളും ഓംബുഡ്‌സ്മാനെ നേരിട്ട് അറിയിക്കാം.

