ആറ്റിങ്ങൽ കൊട്ടാരത്തിന്റെ സമുച്ചയത്തിന്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ആറ്റിങ്ങൽ കൊട്ടാരത്തിലെത്തി.
കൊട്ടാരത്തിന് അനുബന്ധമായുള്ള ദേവസ്വം ക്ഷേത്ര കലാപീഠത്തിന്റെ വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും ആറ്റിങ്ങൽ കൊട്ടാരവും നവീകരണവുമായി ബന്ധപ്പെട്ടവരുടെ സംയുക്ത യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.
ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, നഗരസഭാ ചെയർ പേഴ്സൺ എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള എന്നിവർ ഒപ്പമുണ്ടായി.

