Monday, August 26, 2024
HomeCHIRAYINKEEZHUശാർക്കര കാളിയൂട്ടിന് കുറി കുറിച്ചു : 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി.

ശാർക്കര കാളിയൂട്ടിന് കുറി കുറിച്ചു : 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി.

ചിറയിൻകീഴ് ശാർക്കര കാളിയൂട്ടിന് ഇന്ന് രാവിലെ 8നും 8.30 നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, ഭക്തജനങ്ങളുടെയും, ഉപദേശക സമിതി അംഗങ്ങളുടെയും, ദേവസ്വം ജീവനക്കാരുടെയും, പൊന്നറ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുറി കുറിച്ചു. തുടർന്ന് 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി. സമാപന ദിനമായ മാർച്ച് മൂന്നിനാണ് നിലത്തിൽ പോരും ദാരികനിഗ്രഹവും.

മാർച്ച് രണ്ടിന് ദാരികനെ അന്വേഷിച്ചു ദേവിമാർ കരകളിലേക്ക് പുറപ്പെടുന്ന മുടിയുഴിച്ചിൽ ചടങ്ങ് നടക്കും. ഒന്നാം ദിവസത്തെ ഒന്നാം രംഗമെന്ന് വിശേഷിപ്പിക്കാവുന്ന നാന്ദി കുറിക്കലാണ് കുറികുറിക്കൽ ചടങ്ങ്. ക്ഷേത്ര മേൽശാന്തിയിൽ നിന്നും കാളിയൂട്ടു നടത്തുന്നതിന് അധികാരപെട്ട സ്ഥാനികളുടെ പിൻഗാമികളായ പൊന്നറ കുടുംബത്തിലെ കാരണവർ നീട്ട് വാങ്ങുന്ന ചടങ്ങാണ് കുറി കുറിക്കൽ. കാളിയൂട്ട് ചടങ്ങുകൾക്കായി നിയോഗിക്കപ്പെട്ട ഭണ്ഡാരപിള്ള സ്ഥാനിയായ ശാർക്കര ഐക്കര വിളാകം കുടുംബാംഗം കാരേറ്റ് പേടിക്കുളം സരസ്വതി ഭവനിൽ ജയകുമാർ കുറികുറിക്കൽ കർമ്മത്തിന് ആചാരപരമായ കാർമ്മികത്വം നിർവഹിക്കും.
അത്താഴ ശീവേലിക്ക് ശേഷം ശക്തി പൂജ, തിരിയുഴിയൽ, വെള്ളാട്ടം കളി, കുരുത്തോല തുള്ളൽ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര സന്നിധിയോട് ചേർന്നുള്ള തുള്ളൽ പുരയിൽ സന്ധ്യാ പൂജകൾക്ക് ശേഷം യഥാക്രമം കുരുത്തോലയോട്ടു, നാരദൻ പുറപ്പാട്, നായർ പുറപ്പാട്, ഐരാണിപ്പാറ പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട് എന്നിവ അരങ്ങേറും. എട്ടാം ദിവസം വൈകിട്ടോടെ മുടിയുഴിച്ചിൽ ആരംഭിക്കും. ഒൻപതാം ദിവസമാണ് ശാർക്കരപറമ്പിലെ മണൽപ്പുറത്ത് ആയിരങ്ങളെ സാക്ഷിയാക്കി നിലത്തിൽ പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES