കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നിലയ്ക്കാമുക്ക് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബീനാരാജീവിന് വിജയം.
എൽഡിഎഫ് സ്ഥാനാർത്ഥി ബീനാ രാജീവ് 476 വോട്ടുനേടി വിജയിച്ചപ്പോൾ,
യുഡിഎഫ് സ്ഥാനാർത്ഥി സുനിത 334 വോട്ടുകളും,
എൻഡിഎ സ്ഥാനാർത്ഥി മഞ്ജു എംപി 125 വോട്ടുകൾ നേടി.
വോട്ട് നില : ഒന്നാം റൗണ്ടിൽ NDA -70, UDF-172
LDF-176, രണ്ടാം റൗണ്ടിൽ NDA 55, UDF 162, LDF 300 എന്നിങ്ങനെ വോട്ടുകൾ നേടിയതായാണ് അനൗദ്യോഗികമായി ലഭ്യമാകുന്ന വിവരം.
ആകെ 1273 വോട്ടർമാരിൽ 950 പേർ വോട്ട് ചെയ്ത് 74.63 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം കാരണം പഞ്ചായത്തംഗത്വത്തിൽനിന്നു രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ബീന രാജീവിന്റെ രാജിയെ തുടർന്നാണ് നിലയ്ക്കാമുക്ക് വാർഡ് ഉപ-തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
ബീന രാജീവ് (സിപിഎം)
വി.സുനിത (കോൺഗ്രസ്), എം.പി.മഞ്ജു (ബി.ജെ.പി.) എന്നിവരെ കൂടാതെ ഒരു സ്വതന്ത്രകൂടിയാണ് ഇതര സ്ഥാനാർഥികളായി മത്സരരംഗത്തുണ്ടായിരുന്നത്.
ഇന്ന് രാവിലെ 10-ന് കടയ്ക്കാവൂർ എസ്എസ്പിബി എച്ച്എസിൽ ആയിരുന്നു വോട്ടെണ്ണൽ നടന്നിരുന്നത്.

