കടയ്ക്കാവൂർ പഞ്ചായത്തിൽ പത്രണ്ടാം വാർഡ് നിലയ്ക്കാമുക്ക് ഉപ-തിരഞ്ഞെടുപ്പ് കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസിൽ സമാധാനപരമായി നടന്നു.
ആകെ 1273 വോട്ടർമാരിൽ 950 പേർ വോട്ട് ചെയ്ത് 74.63 ശതമാനം പോളിങ് രേഖപ്പെടുത്തി.
ബിജെപി പ്രവർത്തകരും പൊലീസുമായുണ്ടായ വാക്പോര് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ ഏഴിന് തുടങ്ങിയവോട്ടെണ്ണൽ വൈകിട്ട് ആറോടെ സമാപിച്ചു.
കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം കാരണം പഞ്ചായത്തംഗത്വത്തിൽനിന്നു രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ബീന രാജീവിന്റെ രാജിയെ തുടർന്നാണ് നിലയ്ക്കാമുക്ക് വാർഡ് ഉപ-തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
ബീന രാജീവ് (സിപിഎം)
വി.സുനിത (കോൺഗ്രസ്), എം.പി.മഞ്ജു (ബി.ജെ.പി.) എന്നിവരെ കൂടാതെ ഒരു സ്വതന്ത്രകൂടിയാണ് ഇതര സ്ഥാനാർഥികളായി മത്സരരംഗത്തുണ്ടായിരുന്നത്.
ബുധൻ രാവിലെ 10-ന് കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസിൽ വോട്ടെണ്ണൽ നടക്കും.

