കടക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സനായ് ആയി നിലയ്ക്കാമുക്ക് (12) വാർഡ് അംഗം ബീനാരാജീവിനെ തെരഞ്ഞെടുത്തു.
ഗ്രാമ പഞ്ചായത്ത് കോൺഗ്രസ്സ് അംഗമായിരുന്ന ബീനാ രാജീവ് രാഷ്ട്രീയ പാടലപിണക്കങ്ങളെ തുടർന്ന് മെമ്പർ സ്ഥാനം രാജിവച്ച് സിപിഐ (എം) എത്തുകയും തുടർന്ന് ഉപതിരഞ്ഞെടുപ്പിലൂടെ വിജയിക്കുകയുമായിരുന്നു.
ഗ്രാമ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ഇപ്പോൾ ബീനാരാജീവിനെതേടി ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം എത്തിയിരിക്കുന്നത്.

