Friday, August 30, 2024
HomeHELTHകടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ സംവിധാനം അത്യാസന്നനിലയിൽ.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ സംവിധാനം അത്യാസന്നനിലയിൽ.

കിടപ്പുരോഗികൾക്ക് ആശ്വാസമാകേണ്ട പാലിയേറ്റീവ് കെയർ സംവിധാനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ പാളി.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് കെയർ നേഴ്സ് അവധിയിൽ പ്രവേശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പകരം സംവിധാനം ഏർപ്പെടുത്തതത്തിനാലാണ്
പാലിയേറ്റീവ് കെയർ സംവിധാനം അവതാളത്തിലായിരിക്കുന്നത്.

പകരം നിയമനം നടത്തുവാനുള്ള നടപടികളിലെ മെല്ലെപ്പോക്കിനെതിരെ
ഇതിനോടകം പ്രതിഷേധവും ശക്തമായിട്ടുണ്ട്. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ നൂറ്റിഅമ്പതോളം വരുന്ന കിടപ്പുരോഗികൾക്ക് ചികിത്സസഹായം നിഷേധിക്കുന്ന അവസ്ഥയാണ് നിലവിലെ പഞ്ചായത്ത്‌ ഭരണസമിതിയുടെ അനാസ്ഥമൂലം സംജാതമായിരിക്കുന്നത്.

പാലിയേറ്റിവ് സംവിധാനം വഴി മുൻ കാലങ്ങളിൽ എല്ലാമാസവും കിടപ്പുരോഗികളുടെ വീട്കൾ സന്ദർശിച്ച് ആരോഗ്യപരിപാലനം ഉറപ്പു രുത്തിയിരുന്നു. എന്നാൽ പാലിയേറ്റീവ് നേഴ്സ് അവധിയിൽ പ്രവേശിച്ചതോടെ ഈ പ്രവർത്തനങ്ങൾ മാസങ്ങളായ് മുടങ്ങിയ അവസ്ഥയാണ്. കൂടാതെ കിടപ്പു രോഗികളുടെ ബിപി, ഷുഗർ വേരിയഷൻ, മറ്റുശരീരിക അസ്വസ്ഥതകൾ എന്നിവ പരിശോധിച്ചു ചികിത്സ നിർദ്ദേശിക്കലും പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

എത്രയും പെട്ടെന്ന് തന്നെ നേഴ്സ് നിയമനം നടത്തി ഗ്രാമ പഞ്ചായത്ത്ളെ കിടപ്പുരോഗികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES