ബോഡി ഫിറ്റ്‌നസ്സ് മേഖലയിൽ മുപ്പതോളം വർഷത്തെ സേവനങ്ങൾക്ക് കടയ്ക്കാവൂർ സ്വദേശിക്ക് ആദരവ്.
ഫിറ്റ്നസ് സേവനങ്ങളുമായി ആരോഗ്യമേഖലയിൽ, ലഹരിക്കും, പുകവലിക്കും എതിരായിയുള്ള ബോധവൽകരണങ്ങളിലും മികച്ച സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കടയ്ക്കാവൂർ ചമ്പാവ് സ്വദേശി ഫ്രാങ്ക്‌ളിൻ ജോർജ്ജാണ് സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ ആദരവിന് അർഹനായത്.
സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ച് മുൻ എംപി പന്ന്യൻ രവീന്ദ്രനിൽ നിന്നും പ്രശസ്തി പത്രവും അദ്ദേഹം ഏറ്റുവാങ്ങി.
കടയ്ക്കാവൂർ ചെക്കാലവിളാകം ജെൻക്ഷന് സമീപം ഫ്രാങ്ക്’സ് ജിം ഉടമയും ട്രെയിനറുമാണ് ഫ്രാങ്ക്‌ളിൻ ജോർജ്ജ്.

