Wednesday, August 28, 2024
HomeANCHUTHENGUകരട് തീരദേശ പരിപാലന പ്ലാന്‍ : കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി ഉടൻ സമര്‍പ്പിക്കുമെന്ന് കേരള കോസ്റ്റല്‍...

കരട് തീരദേശ പരിപാലന പ്ലാന്‍ : കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി ഉടൻ സമര്‍പ്പിക്കുമെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി.

കരട് തീരദേശ പരിപാലന പ്ലാൻ വിവിധ ജില്ലകളിലെ പബ്ലിക് ഹിയറിംഗിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പരമാവധി വേഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്നും ഇതില്‍ ഒട്ടേറെ ഇളവുകള്‍ക്ക് ശിപാര്‍ശ നല്‍കുന്നുണ്ടെന്നും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി സുനീല്‍ പാമിഡി പറഞ്ഞു.

2019ലെ തീരദേശ വിജ്ഞാപനത്തിന് അനുസൃതമായി തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാനിനെക്കുറിച്ചുള്ള പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാൻ നടന്ന ജില്ലാതല പബ്ലിക് ഹിയറിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതിന് ശേഷമാണ് പ്ലാനില്‍ ആവശ്യമായ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയെന്നും സുനീല്‍ പാമിഡി പറഞ്ഞു.

പുതിയ കരട് പ്ലാൻ അംഗീകരിക്കപ്പെട്ടാല്‍ ഓരോ പ്രദേശത്തും ഉള്ളവര്‍ക്ക് ജിയോ ലൊക്കേഷൻ വെച്ച്‌ തങ്ങളുടെ സ്ഥലം സിആര്‍ഇസെഡില്‍ ഉള്‍പ്പെടുമോ എന്നും ഏത് വിഭാഗത്തിലാണ് എന്നും ഓണ്‍ലൈനായി മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ നോക്കാനും സാധ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES